2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ലൈഫ് മിഷന്‍ കേസ്: എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്കുകൂടി നീട്ടി

ലൈഫ് മിഷന്‍ കേസ്: എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം നീട്ടി. സുപ്രിം കോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി.

നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി ശിവശങ്കറിന് രണ്ട് മാസത്തെ ജാമ്യമാണ് സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നത്. ഈ കാലാവധി ഒക്ടോബര്‍ 2ന് അവസാനിക്കാനിരിക്കെയാണ് ജാമ്യ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.

ഫെബ്രുവരി 14 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതല്‍ ലൈഫ് മിഷന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കര്‍ കസ്റ്റഡിയിലായിരുന്നു. ജയില്‍ മോചനത്തിന് കലൂരിലെ പിഎംഎല്‍എ കോടതി അനുമതി നല്‍കിയെങ്കിലും സ്വര്‍ണക്കടത്ത് കേസിലെ പ്രൊഡക്ഷന്‍ വാറണ്ട് കൂടി റദ്ദാക്കിയാല്‍ മാത്രമേ ജാമ്യനടപടികള്‍ പൂര്‍ത്തിയാവുകയുള്ളു എന്നതിനാലാണ് ജയില്‍ മോചിതനാകാന്‍ വൈകിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.