2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസിനെതിരായ വിമര്‍ശനം: എം.കെ രാഘവനോട് വിശദീകരണം തേടി കെ.പി.സി.സി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ എം.കെ രാഘവന്‍ എംപിയോട് വിശദീകരണം തേടി കെ.പി.സി.സി. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രീതി എന്നതടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു ഇന്ന് എം കെ രാഘവന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്ന് എം.കെ രാഘവന്‍ എംപി. വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് വിമര്‍ശിച്ച എം.കെ രാഘവന്‍ പാര്‍ട്ടിയെ നയിക്കാന്‍ വി.എം സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണമെന്നും ആവശ്യപ്പെട്ടു.

‘സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അര്‍ഹതയുള്ളവര്‍ പുറത്ത് നില്‍ക്കുകയാണ്. പഴയ കോണ്‍ഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോണ്‍ഗ്രസില്‍ ഇല്ല. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇന്ന് ആത്മബന്ധങ്ങള്‍ ഇല്ലാതാവുന്നു. സ്ഥാനമാനങ്ങള്‍ മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടിയുടെ ഗുണപരമായ വളര്‍ച്ചക്ക് ഗുണപരമായ ആളുകളെ കൊണ്ടുവരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധപതിക്കും’, എം.കെ രാഘവന്‍ പ്രതികരിച്ചിരുന്നു.

   

ജനങ്ങളും അണികളും നാടും അംഗീകരിക്കുന്ന നേതാക്കളാണ് പാര്‍ട്ടിയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത ഉള്ളവര്‍ക്കേ നിലപാട് എടുക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍ട്ടിയെ നയിക്കാന്‍ വി.എം സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണം. ഇന്ന് എ.കെ ആന്റണി കഴിഞ്ഞാല്‍ പിന്നെ ഉള്ള നേതാവ് വി.എം സുധീരന്‍ ആണ്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിന് അപ്പുറത്ത് അര്‍ഹരെ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗതിയെന്താവുമെന്നും എം.കെ രാഘവന്‍ ചോദിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News