
തിരുവനന്തപുരം: സാഹിത്യകാരന് ടി പത്മനാഭന്റെ വിമര്‍ശനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. വസ്തുത മനസിലാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം താന്‍ ബഹുമാനിക്കുന്ന ആളാണ്. തന്നോട് വിളിച്ചു ചോദിക്കാമായിരുന്നുവെന്നും ജോസഫൈന് പറഞ്ഞു.
സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശനത്തിനിടെ എം.സി ജോസഫൈനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കഥാകൃത്ത് ടി.പത്മനാഭന് പൊട്ടിത്തെറിച്ചത്. അധ്യക്ഷയുടെ പെരുമാറ്റം ക്രൂരമായിപ്പോയെന്നും ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്നോവ കാറും വലിയ ശമ്പളവും നല്കി ഇവരെ നിയമിച്ചത് എന്തിനാണെന്നായിരുന്നു ടി.പത്മനാഭന്റെ ചോദ്യം.
എണ്പത്തൊന്പതുകാരിയായ പരാതിക്കാരിയെപ്പറ്റിയുളള എം.സി ജോസഫൈന്റെ പരാമര്‍ശങ്ങളെയാണ് ടി.പത്മനാഭന് വിമര്‍ശിച്ചത്.