2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എല്‍.പി-യു.പി അധ്യാപക നിയമനം; കേന്ദ്രസര്‍ക്കാരിന്റെ സി-ടെറ്റ് പരീക്ഷക്ക് അപേക്ഷ നല്‍കാം

എല്‍.പി-യു.പി അധ്യാപക നിയമനം; കേന്ദ്രസര്‍ക്കാരിന്റെ സി-ടെറ്റ് പരീക്ഷക്ക് അപേക്ഷ നല്‍കാം

കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കീഴിലുള്ള എല്ലാ സ്‌കൂളുകളിലെയും ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിശ്കരിച്ച യോഗ്യത പരീക്ഷയാണ് സ-ടെറ്റ് (Central teacher eligibility test). 2024ലെ സി.ടെറ്റ് പരീക്ഷക്ക് നവംബര്‍ 23 അപേക്ഷിക്കാവുന്നതാണ്. അടുത്ത വര്‍ഷം ജനുവരി 21നാണ് സി.ബി.എസ്.ഇ പരീക്ഷ നടത്തുക. സംസ്ഥാനത്തെ എയ്ഡഡ്/ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്കും ഈ യോഗ്യത പരിഗണിക്കുന്നതാണ്. മാത്രമല്ല സി-ടെറ്റ് പരീക്ഷക്ക് ആജീവനാന്തം സാധുതയുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാവുന്നതാണ്. സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായി വീണ്ടും എഴുതുന്നതിനും തടസമില്ല.

യോഗ്യത
പരീക്ഷക്കിരിക്കാനുള്ള മിനിമം യോഗ്യതയെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദമാക്കിയിട്ടില്ല.
https://ncte.gov.in/ എന്ന വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങളറിയാം. Acts and Regulation എന്ന ലിങ്കില്‍ വിശദമായ ഗസറ്റ് വിജ്ഞാപനമുണ്ട്.

പരീക്ഷ
ഒ.എം.ആര്‍ ശൈലിയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒബ്ജക്ടീവ് പരീക്ഷയാണ് നടത്തുന്നത്. 2 പേപ്പറുകളുണ്ട്. പേപ്പര്‍ 1 ( 1-5 ക്ലാസുകളിലേക്ക്), പേപ്പര്‍ 2( 6-8 വരെ ക്ലാസുകളിലേക്ക്) എന്നിങ്ങനെയാണ് പേപ്പറുകള്‍. ഓരോ പേപ്പറിലും 150 ചോദ്യങ്ങളാണുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. തെറ്റുത്തരത്തിന് മൈനസ് മാര്‍ക്കില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് പേപ്പറോ അല്ലെങ്കില്‍ ഒന്ന് മാത്രമോ എഴുതാം.

   

പരീക്ഷ സെന്റര്‍& ടൈം
ഇന്ത്യയൊട്ടാകെ 235 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെയാണ് കേരളത്തിലെ സെന്ററുകള്‍.

പേപ്പര്‍ 2 രാവിലെ 9.30 മുതല്‍ 12 വരെ നടക്കും. പേപ്പര്‍ 1 , ഉച്ചക്ക് ഉച്ചക്കഴിഞ്ഞ് 2 മുതല്‍ 4.30 വരെയും.

അപേക്ഷ ഫീസ്
ഒരു പേപ്പറിന് 1000 രൂപയും, രണ്ട് പേപ്പറിന് 1200 രൂപയുമാണ് അപേക്ഷ ഫീസ്.
പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഒരു പേപ്പറിന് 500 രൂപയും, രണ്ട് പേപ്പറിനുമായി 600 രൂപയുമെന്ന നിരക്കില്‍ ഇളവുകളുണ്ട്.
ഇതിന് പുറമെ ജി.എസ്.ടിയടക്കം ഓണ്‍ലൈനായാണ് അപേക്ഷ ഫീസ് നല്‍കേണ്ടത്. അപേക്ഷിച്ച് കഴിയുമ്പോള്‍ കിട്ടുന്ന കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുക.

പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിയമന യോഗ്യത നല്‍കുന്നത് മാത്രമാണ് പരീക്ഷയുടെ ലക്ഷ്യം. നിയമനം ലഭിക്കുന്നതിനായി യഥാസമയം ഉദ്യോഗാര്‍ഥികള്‍ വേറെ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ
നവംബര്‍ 23 ന് രാത്രി 11.59 വരെ അപേക്ഷിക്കാം. https://ctet.nic.in എന്ന സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 011-22240112 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, ctet.cbse@nic.in എന്ന ഐഡിയില്‍ മെയില്‍ അയക്കുകയോ ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.