സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചപ്പോള്‍ ചോറ്റാനിക്കരയില്‍ ജോലിത്തിരക്കിലായിരുന്നു കൊല്‍ക്കത്ത സ്വദേശിയായ എസ്.കെ.ബദേസ്. ടാറിങ് ജോലിക്കായി എത്തിയപ്പോഴായിരുന്നു സ്ത്രീശക്തി ലോട്ടറിയെടുത്തത്. പിന്നാലെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചു.
ഒന്നാം സമ്മാനം അടിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ഞെട്ടല്‍മാറാതെ എസ്.കെ.ബദേസ് മുവാറ്‌റുപുഴ പൊലിസ് സ്റ്റേഷനിലേക്ക് ഓടിയെത്തി.
ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പൊലിസ് സ്റ്റേഷനിലെത്തി പൊലിസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യില്‍ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിന്. കാര്യം മനസിലാക്കി പൊലിസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്ത് പറഞ്ഞയയ്ക്കുകയായിരുന്നു.
ഭാഗ്യമായി ലഭിച്ച പണവുമായി കൊല്‍ക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.കേരള പൊലിസിന്റെ ഫോസ്ബുക്ക് പേജിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
Comments are closed for this post.