ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ‘ഇനിയുമേറെ ദൂരം പോകാനുണ്ട്’ എന്ന തലക്കെട്ടോടെ ഇന്ത്യന്‍ ടെസ്റ്റ് ജഴ്സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം ജഡേജ ട്വീറ്റ് ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ഈ ട്വീറ്റിന് മുന്നോടിയായി ‘തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുന്നവരാണ് വ്യാജ സുഹൃത്തുക്കള്‍. ആത്മാര്‍ഥ സുഹൃത്തുക്കള്‍ നിങ്ങളെയാണ് വിശ്വസിക്കുക. വാര്‍ത്തകളെയല്ല’എന്നും ജഡേജ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കുമൂലം താരം വിട്ടുനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് താരം വിരമിക്കുന്നുവെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്. ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്നും ഏകദിന, ട്വന്റി- 20 മത്സരങ്ങളില്‍ മാത്രം കളിക്കുമെന്നുമുള്ള വാര്‍ത്തകള്‍ വന്നു. ഇതോടെ ജഡേജ തന്നെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.
Long way to go💪🏻💪🏻 pic.twitter.com/tE9EdFI7oh
— Ravindrasinh jadeja (@imjadeja) December 15, 2021
Comments are closed for this post.