2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വിസുകള്‍ നടത്താമെന്ന് ഹൈക്കോടതി, കെ.എസ്.ആര്‍.ടി.സിക്ക് കനത്ത തിരിച്ചടി

 


കൊച്ചി: സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വിസ് നടത്താമെന്ന് ഹൈക്കോടതി. വിധി കെ.എസ്.ആര്‍.ടിസിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലാണ് സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വിസ് നടത്താമെന്ന് വിധിച്ചത്. 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വിസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഈ റൂട്ടുകളില്‍ നിലവിലുള്ള പെര്‍മിറ്റുകള്‍ക്ക് തല്‍ക്കാലത്തേക്ക് തുടരാമെന്ന് ഉത്തരവില്‍ പറയുന്നു.

 

നിലവിലുള്ള പെര്‍മിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം. ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ അടക്കമുള്ളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീര്‍ഘദൂര റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീര്‍ഘദൂര റൂട്ടുകളില്‍ നിലവില്‍ പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസ് സര്‍വിസുകളെ പൂട്ടാനായി 223 ടേക്ക് ഓവര്‍ സര്‍വിസുകളില്‍ ടിക്കറ്റ് നിരക്കില്‍ കെ.എസ്.ആര്‍.ടി.സി കുറവുവരുത്തിയത്. 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ദീര്‍ഘ ദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വിസ് നടത്തി കെ.എസ്.ആര്‍.ടി.സിക്ക് അള്ളുവെക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സര്‍വിസുകള്‍ നടത്തുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം സര്‍വിസുകള്‍ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് തൊട്ടുമുന്‍പായി സര്‍വിസ് നടത്തി കനത്ത നഷ്ടം വരുത്തുന്നുവെന്നാണ് പരാതി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.