
ദമാം: സഊദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ് വിമാനടിക്കറ്റ് നിരക്കിൽ നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം ദമാം വിമാനം കൊച്ചിയിലിറങ്ങി. മൂന്ന് കൈകുഞ്ഞുങ്ങളും പതിനാല് കുട്ടികളും 160 മുതിർന്നവരുമുൾപ്പെടെ 177 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. ലോകകേരളസഭ അംഗങ്ങളും വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു..
കൊവിഡ് രോഗബാധ തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നോർക്ക – ലോക കേരളസഭയുടെ നേതൃത്വത്തിൽ നടത്തുന്ന പതിമൂന്നാമത്തെ ചാർട്ടേഡ് വിമാനമാണിത്. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നും കൊച്ചിയിലേക്കും, കോഴിക്കോടേയ്ക്കുമായിരുന്നു സർവ്വീസുകൾ. വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ അപര്യാപ്തതയും, ചാർട്ടേർഡ് ഫ്‌ളൈറ്റ് ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം വലഞ്ഞിരുന്ന കിഴക്കൻ പ്രവിശ്യയിലെ പാവപ്പെട്ട പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറിയിരുന്നു നോർക്ക-കേരളം ലോക സഭ ചാർട്ടേഡ് വിമാനങ്ങൾ. അടുത്ത വിമാനം ഒക്ടോബർ എട്ടിന് ദമാമിൽ നിന്നും കൊച്ചിയിലേക്കായിരിക്കും സർവ്വീസ് നടത്തുക.