
മംഗളൂരു: കൊവിഡ്-19 വ്യാപനം ശക്തമായതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാത്രി എട്ടു മണി മുതല്‍ ജൂലൈ 23 വൈകിട്ട് അഞ്ചു മണി വരെയാണ് ലോക്ക്ഡൗണ്‍.
സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ജില്ല പോവുകയെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയില്‍ വന്‍ കൊവിഡ് വ്യാപനമാണ് ഉണ്ടായത്. ജൂലൈ മൂന്നിന് 1012 കേസുകളുണ്ടായിരുന്നത് ജൂലൈ 11 ആവുമ്പോഴേക്കും 2,034 ആയി ഉയര്‍ന്നു. മരണസംഖ്യയും ക്രമാതീതമായി ഉയര്‍ന്നു. ജൂലൈ 12 വരെയായി ജില്ലയില്‍ 41 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.