2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊവിഡ് നിയന്ത്രണത്തിലായിട്ടില്ല; മഹാരാഷ്ട്രയില്‍ ജൂണ്‍ 30ന് ശേഷം ലോക്ക്ഡൗണ്‍ തുടരുമെന്ന് ഉദ്ധവ് താക്കറെ

 

മുംബൈ: ജൂണ്‍ 30 ന് ശേഷം ലോക്ക്ഡൗണ്‍ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് ഭീഷണി അകന്നുപോയിട്ടില്ലെന്നും കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ലോക്ക്ഡൗണ്‍ തുടരുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

അത്യാവശ്യമില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അശ്രദ്ധവാന്മാരാവരുതെന്നും ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചു.

മഹാരാഷ്ട്രയില്‍ ഇന്നലെ 5318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും 167 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,59,133 ആയി ഉയര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.