2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചെല്‍സി നോട്ടമിട്ട താരത്തെ സൈന്‍ ചെയ്യാനൊരുങ്ങി ലിവര്‍പൂള്‍; റിപ്പോര്‍ട്ട്

ചെല്‍സി നോട്ടമിട്ട താരത്തെ സൈന്‍ ചെയ്യാനൊരുങ്ങി ലിവര്‍പൂള്‍; റിപ്പോര്‍ട്ട്

Liverpool are reportedly looking to sign Chelsea’s midfield target Youssouf Fofana in the summer.

ചെല്‍സി നോട്ടമിട്ട താരത്തെ സൈന്‍ ചെയ്യാനൊരുങ്ങി ലിവര്‍പൂള്‍; റിപ്പോര്‍ട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ സീസണിലെ നിലവിലെ സീസണ്‍ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇപ്രാവശ്യം മാന്‍ സിറ്റിയും ആഴ്‌സണലും തമ്മിലാണ് കിരീടപ്പോരാട്ടത്തിനായി പരസ്പരം ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നത്.
ഈ സീസണില്‍ കറുത്ത കുതിരകളായി അത്ഭുതങ്ങള്‍ സൃഷ്ടിച്ച് കുതിപ്പ് തുടരുന്ന ന്യൂകാസില്‍ യുണൈറ്റഡും ഏറെ നാളത്തെ കിതപ്പിന് ശേഷം മിന്നും പ്രകടനം തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് പ്രിമിയര്‍ ലീഗ് പോയിന്റ് പട്ടികയിലിപ്പോള്‍ ആദ്യ നാല് സ്ഥാനങ്ങളിലുളളത്.

ലിവര്‍പൂള്‍,ചെല്‍സി തുടങ്ങിയ വമ്പന്‍മാര്‍ കിതച്ച സീസണില്‍ ഇരുവരും തമ്മില്‍ കളത്തിന് പുറത്ത് വലിയ പോരാട്ടത്തിനൊരുങ്ങുന്നു എന്നുളള റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിപണിയിലാകും ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിലാണ് ചെല്‍സി നോട്ടമിട്ടിരിക്കുന്ന ഫ്രഞ്ച് താരമായ യൂസഫ് ഫൊഫാനോയെ ലിവര്‍പൂളും വാങ്ങാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.മൊണോക്കോക്കായി കളിക്കുന്ന ഈ 24കാരന്‍ മധ്യനിര താരം നിലവില്‍ ക്ലബ്ബിനായി 42 മത്സരങ്ങള്‍ കളിച്ചതില്‍ നിന്നും രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

25 മില്യണോളം യൂറോയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫൊഫാനോയുടെ മൂല്യം.
9 മത്സരങ്ങള്‍ ഫ്രാന്‍സിനായി ജേഴ്‌സിയണിഞ്ഞിട്ടുളള ഫൊഫാനക്ക് സെന്‍ട്രല്‍ അല്ലെങ്കില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളില്‍ ഭംഗിയായി കളിക്കാന്‍ സാധിക്കും.

അതേസമയം സീസണിന്റെ തുടക്കത്തില്‍ പിന്നിലായിപ്പോയ ലിവര്‍പൂള്‍ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. വരുന്ന മത്സരങ്ങളില്‍ വിജയം തുടരാന്‍ സാധിച്ചാല്‍ ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ സാധിക്കും.

Content Highlights: Liverpool are reportedly looking to sign Chelsea’s midfield target Youssouf Fofana in the summer.

ചെല്‍സി നോട്ടമിട്ട താരത്തെ സൈന്‍ ചെയ്യാനൊരുങ്ങി ലിവര്‍പൂള്‍; റിപ്പോര്‍ട്ട്

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.