തിരുവനന്തപുരം: ഉത്രാടദിനത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 112 കോടിയായിരുന്നു.
ഏകദേശ കണക്കാണിത്. അന്തിമ വിറ്റുവരവ് കണക്കു പുറത്തുവരുമ്പോള്‍ വില്‍പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി വിശദീകരിക്കുന്നത്. തിരുവോണദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധിയാണ്.
ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ നിന്നു വിറ്റത്. 1.01 കോടി രൂപയ്ക്ക് മദ്യവില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശ്ശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്.
Comments are closed for this post.