
അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി ലോകപ്പില്‍ ഉപയോഗിക്കുന്ന ബൂട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘മെസ്സിയുടെ ലോകകപ്പ് ബൂട്ട്’ എന്ന അടിക്കുറിപ്പോടെ ചാംപ്യന്‍സ് ലീഗിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
പ്രത്യേകം കസ്റ്റമൈസ് ചെയ്ത സ്വര്‍ണ ജോഡി ബൂട്ടുകളാണിത്. വലത് ബൂട്ടില്‍ അദ്ദേഹത്തിന്റെ മക്കളായ തിയാഗോ, മാറ്റിയോ എന്നിവരുടെ പേരും ജനന തിയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. തിയാഗോയുടെ ജനന തിയതി 2012 നവംബര്‍ രണ്ടും മാറ്റിയോയുടേത് 2015 സെപ്റ്റംബര്‍ 11 ഉം ആണ്. ഇടത് ബൂട്ടില്‍ 2018 മാര്‍ച്ച് 10ന് ജനിച്ച ഏറ്റവും ഇളയ ആണ്‍കുട്ടി സിറോയുടെ ജനന തിയതിയും ഭാര്യ ആന്റണെല്ലയുടെ ചുരുക്ക പേരായ ‘ആന്റോ’ എന്നും എഴുതിയിട്ടുണ്ട്.
രണ്ട് ബൂട്ടുകളുടെയും പിന്‍വശത്ത് നമ്പര്‍ 10 ഉം ഇടതുവശത്ത് അഡിഡാസ് ലോഗോയും വലതുവശത്ത് സ്വന്തം ബ്രാന്‍ഡ് ലോഗോയും ഉണ്ട്. അര്‍ജന്റീന പതാകയുടെ നിറങ്ങളെ പ്രതിനിധീകരിക്കുന്ന നീലയും വെള്ളയും നിറങ്ങളും കാണാം. അഡിഡാസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ബൂട്ടിന്റെ കൂടുതല്‍ വിശദാംശങ്ങളുണ്ട്.
Comments are closed for this post.