2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഖത്തര്‍ ലോകകപ്പ് കരിയറിലെ അവസാനത്തേതെന്ന് ലയണല്‍ മെസ്സി

ദോഹ: ഖത്തറില്‍ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകകപ്പ് കിരീടം ചൂടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് അര്‍ജന്റീനയെന്നും എന്നാല്‍ ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റില്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി മനസ് തുറന്നത്.
അഞ്ചാം തവണയാണ് മെസ്സി ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്നത്. ഇതിനു ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കുമോയെന്ന് 35കാരന്‍ വ്യക്തമാക്കിയില്ല. നവംബര്‍ 22ന് സഊദി അറേബ്യക്കെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.