ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ലുലുവിന്റെ ലൈൻ ഇൻവെസ്റ്റ്മെൻറ്സ്-പിഎച്ച്എഫ് ധാരണ
TAGS
ദുബായ്: ലുലു ഗ്രൂപ്പ് ഇൻറർനാഷനലിന്റെ ഷോപ്പിംഗ് മാൾ ഡിവിഷനായ ലൈൻ ഇൻവെസ്റ്റ്മെൻറ്സ് പിഎച്ച്എഫുമായി സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎഇയിലെ ലുലു ഷോപ്പിംഗ് മാളുകളിൽ തിയ്യറ്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കരാർ. ഖിസൈസ് ലുലു റീജ്യനൽ ഓഫീസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫലിയും പിഎച്ച്എഫ് ചെയർമാൻ അഹ്മദ് ഗുൽഷനുമാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.
ഇതോടെ, ലുലു ഷോപ്പിംഗ് സെൻററുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് തിയ്യറ്റർ അവസരം കൂടി ലഭിക്കുകയാണ്.
ധാരണയുടെ അടിസ്ഥാനത്തിൽ ഏതാനും ലുലു മാളുകളിൽ പിഎച്ച്എഫ്
ആഭിമുഖ്യത്തിലുള്ള തിയ്യറ്ററുകൾ വരുമെന്ന് അഷ്‌റഫലി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളാനുണ്ടാവുകയെന്നും, താമസിയാതെ മറ്റു ജിസിസി രാജ്യങ്ങളിലെ ലുലു മാളുകളിലും ഇവ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലുലുവുമായി ഇത്തരമൊരു ധാരണയിലെത്താനായതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് അഹ്മദ് ഗുൽഷൻ പറഞ്ഞു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.