കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സ്ഥാനാര്‍ഥിയായേക്കും. ഇതു സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിന്റെ പേര് പരിഗണനയില്‍ വന്നത്.
അതേസമയം, പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇടതു ക്യാമ്പ്. പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎന്‍ വാസവനൊപ്പം എന്‍എസ്എസ് ആസ്ഥാനത്തും ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം.
ഉമ്മന്‍ചാണ്ടിയുടെ 40ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവില്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാള്‍ കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ മണ്ഡലത്തിലെത്തും.
അതിനിടെ പുതുപ്പള്ളിയില്‍ വികസനം നടപ്പാക്കിയില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ ആരോപണത്തിനെതിരെ ചാണ്ടി ഉമ്മന്‍ രംഗത്ത് എത്തി. പുതുപ്പള്ളിയില്‍ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയര്‍ന്നു വന്നതല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Comments are closed for this post.