2022 June 30 Thursday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കുടിക്കാം ഒരു കിടിലന്‍ വെജിറ്റബ്ള്‍ സൂപ്പ്

ഇന്ന് പോഷക സമൃദ്ധമായ ഒരു വെജിറ്റബ്ള്‍ സൂപ്പ് കുടിച്ചാലോ. നോക്കാം എങ്ങിനെയാണ് മൂപ്പരെ പാകപ്പെടുത്തിയെടുക്കുന്നതെന്ന്
വേണ്ട ചേരുവകള്‍…
കൂണ്‍ (മഷ്‌റൂം) 2 ടേബിള്‍ സ്പൂണ്‍
കാരറ്റ് 1 എണ്ണം
ചോളം അരക്കപ്പ്
ബീന്‍സ് 3 എണ്ണം
കാബേജ് അരക്കപ്പ് കപ്പ് (ഇഷ്ടമുള്ള മറ്റ് പച്ചക്കറികളും ഉപയോഗിക്കാം…)
വെളുത്തുള്ളി 1 ടീസ്പൂണ്‍
ഒലിവ് ഓയില്‍ 1 ടീസ്പൂണ്‍
സവാള 1 എണ്ണം
(കോളി ഫഌര്‍, ഗ്രീന്‍ പീസ് ..തുടങ്ങിയവയെല്ലാം ചേര്‍ക്കാം)

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് വെളുത്തുള്ളി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. ശേഷം കൂണ്‍ (മഷ്‌റൂം) ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക. ചെറുതായി ബ്രൗണ്‍ നിറമായ ശേഷം ബാക്കി എല്ലാം പച്ചക്കറികളും ചേര്‍ത്ത് വഴറ്റി എടുക്കുക. ശേഷം അല്‍പം വെള്ളം ഒഴിക്കുക. ശേഷം ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക. തീ ഓഫ് ചെയ്ത ശേഷം ആവശ്യമെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത് വാങ്ങുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.