2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വീട്ടില്‍ തയ്യാറാക്കാം ആരും ‘തട്ടിയെടുക്കാന്‍ പോന്ന’ ബീഫ് ഫ്രൈ

തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി മടങ്ങുന്ന യുവാവിനെ ഗുണ്ടാ സംഘം അക്രമിച്ചു. പിന്നീട് അവര്‍ ചെയ്തതെന്തെന്നോ ആശിച്ച് മോഹിച്ച് വാങ്ങിയ ആ ബീഫ് ഫ്രൈ അങ്ങ് തട്ടിയെടുത്തു. ഇനിയിപ്പോ ബീഫ് ഫ്രൈ വാങ്ങാന്‍ പുറത്തു പോകണ്ടെന്നേ…നമുക്ക് വീട്ടിലുണ്ടാക്കാം രുചികരമായ ബീഫ് ഫ്രൈ.  

പോത്തിറച്ചി  1 കിലോ

 

സവാള 2 (നീളത്തില്‍ അരിഞ്ഞത്)

 

ചെറിയ ഉള്ളി 1 കപ്പ് (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്)

 

മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍

 

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് 1 സ്പൂണ്‍

 

പച്ച മുളക് നെടുകെ കീറിയത്

 

വെളിച്ചെണ്ണ  ആവശ്യത്തിന്

 

കറിവേപ്പില  രണ്ടു കതിര്‍

 

ഉപ്പ്  ആവശ്യത്തിന്

 

ഗരം മസാല അര സ്പൂണ്‍

 

വറുത്ത് പൊടിച്ചെടുക്കാം ഇവന്‍മാരെ

 

മല്ലി 3സ്പൂണ്‍

 

വറ്റല്‍ മുളക് നാലോ അഞ്ചോ (എരിവ് പോലെ)

 

കുരുമുളക് രണ്ട് സ്പൂണ്‍

 

പെരുഞ്ചീരകം അര സ്പൂണ്‍

 

ആദ്യമായി ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഒരു അരിപ്പ പാത്രത്തില്‍ വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. പിന്നെ മല്ലി, വറ്റല്‍ മുളക്, പെരുഞ്ചീരകം, കുരുമുളക് എന്നിവ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. (ക്രഷ് ചെയ്താല്‍ മതി) . ഇതും ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവയും ഇഞ്ചി വെളുത്തുള്ളി ചതച്ചതില്‍ നിന്ന് കുറച്ചും ചെറിയ ഉള്ളിയും ചേര്‍ത്ത് ബീഫ് നന്നായി കുഴച്ച് അരമണിക്കൂര്‍ വെക്കുക.  അതിനുശേഷം ബീഫ് നന്നായി വേവിച്ചെടുക്കുക. വെള്ളം വറ്റിച്ചെടുക്കണം. 

 

അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് ഒന്ന് വഴറ്റുക. പച്ച മണം മാറിയാല്‍  സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വഴറ്റുക. പച്ചമുളക് നെടുകെ കീറിയതും കറിവേപ്പിലയും ചേര്‍ക്കുക.  ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബിഫ് ഇട്ട് ഇളക്കുക. രുചികരമായ ബീഫ് ഫ്രൈ റെഡി.

 

വേണമെങ്കില്‍ രുചിക്ക് ബീഫ് വേവിക്കുമ്പോള്‍ ഒരു കപ്പ് തേങ്ങാക്കൊത്തും ചേര്‍ക്കാം.

 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.