കുറഞ്ഞ കാലറി, പോഷക സമൃദ്ധം.. ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ് ചെമ്മീന്‍
സീഫുഡ് ഭക്ഷണം പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനിന്റെ മികച്ച സ്രോതസ്സാണ് എന്നതാണ് സീഫുഡിനെ പ്രിയമാക്കുന്നതില്‍ പ്രധാന കാരണം. അതുപോലെതന്നെ ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിന്‍ ഡി, അയോഡിന്‍ എന്നിവയും സീ ഫുഡ് വിഭവങ്ങളില്‍ നിന്ന് ലഭിക്കും. അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നതിനപ്പുറം പൂരിത കൊഴുപ്പും കലോറിയും സീഫുഡില്‍ കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭാരം ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും സീഫുഡ് അനുയോജ്യമാണ്.
സീഫുഡില്‍ ഏറെ പ്രിയങ്കരമാണ് ചെമ്മീന്‍. ചെമ്മീന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവ്. നല്ല ന്യൂട്രിയന്‍സും അയഡിനും ആന്റി ഓക്‌സിഡന്‍സും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. അതേസമയം, കോളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് ചെമ്മീനില്‍.
ചെമ്മീന്റെ ഗുണങ്ങളറിയാം.
*വിറ്റാമിന്‍ ബി 12, സെലിനിയം, ഫോസ്ഫറസ്, കോളിന്‍, കോപ്പര്‍ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ചെമ്മീനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്താനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ഇവ സഹായിക്കും. തലച്ചോറിന്റെ അരോഗ്യമടക്കമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഈ പോഷകങ്ങള്‍.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആരോഗ്യകരമായ നിലയില്‍ ഭാരം ക്രമീകരിക്കണം എന്നുള്ളവര്‍ക്കും ചെമ്മീന്‍ നല്ലതാണ്. മൂന്ന് ഔണ്‍സ് (ഏകദേശം 85ഗ്രാം) ചെമ്മീനില്‍ 84കലോറി മാത്രമേയൊള്ളു.
പ്രോട്ടീനിന്റെ ഒരു മികച്ച ഉറവിടമാണ് ചെമ്മീന്‍. മൂന്ന് ഔണ്‍സ് ചെമ്മീനില്‍ ഏകദേശം 20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ടിഷ്യുകള്‍ നിര്‍മ്മിക്കുന്നതിനും അവ റിപെയര്‍ ചെയ്യുന്നതിനും നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ചെമ്മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ3 ഫാറ്റി ആസിഡുകള്‍ വീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി ചെമ്മീന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ചെമ്മീനില്‍ അടങ്ങിയിട്ടുള്ള കോളിന്‍ പോലുള്ള പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഓര്‍മ്മശക്തിയും വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ കോളിന്‍ സഹായിക്കും.
85 ഗ്രാം ചെമ്മീനിലെ ന്യൂട്രിയന്‍സിന്റെ അളവ്
കാലറി: 84.2
പ്രോട്ടീന്‍: 20.4 g
അയണ്‍: 0.433 mg
ഫോസ്ഫറസ്: 201 mg
പൊട്ടാസ്യം: 220 mg
സിങ്ക്: 1.39 mg
മഗ്നീഷ്യം: 33.2 mg
സോഡിയം: 94.4 mg
അതേസമയം, 85 ഗ്രാം ചെമ്മീനില്‍ 161mg കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.
അലര്‍ജി നിരവധി ആളുകള്‍ക്ക് ചെമ്മീന്‍ അലര്‍ജിയാണെന്ന് കേള്‍ക്കാറുണ്ട്. യു.എസില്‍ ഏറ്റവും കൂടുതല്‍ അലര്‍ജിക്കായ ഒമ്പത് ഭക്ഷണ സാധനങ്ങളില്‍ ചെമ്മീനെ ഉള്‍പെടുത്തിയിട്ടുണ്ട്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.