2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ലൈഫ് മിഷന്‍: സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരായ രവീന്ദ്രനെ ഇന്നലെ ഒന്‍പത് മണിക്കൂറിലേറേ ചോദ്യം ചെയ്തിരുന്നു. കേസ്അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇടപാടില്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് കണ്ടെത്താനാണ് ഇ.ഡിയുടെ നീക്കം.

ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് സി.എം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. കേസില്‍ രവീന്ദ്രന് ബന്ധമുണ്ടെന്ന് പരാമര്‍ശിക്കുന്ന വാട്‌സ്അപ്പ് സന്ദേശങ്ങളെപ്പറ്റിയും ഇ.ഡി രവീന്ദ്രനോട് ചോദിച്ചറിഞ്ഞതായാണ് സൂചന.

ലൈഫ്മിഷന്‍ ഇടപാടില്‍ രവീന്ദ്രനും പങ്കുണ്ടെന്ന് സ്വപ്ന ഉള്‍പ്പെടെയുള്ളവരുടെ മൊഴികളുണ്ട്. ഇതിന് പുറമെ ഡിജിറ്റല്‍ തെളിവുകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇതേ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യം ചെയ്യല്‍. അതേസമയം, ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് കത്ത് നല്‍കി.

കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎം.ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 24നാണ് 9 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ശിവശങ്കറെ റിമാന്റ് ചെയ്യുന്നത്. ഇതിനിടെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണ പുരോഗതി ചൂണ്ടിക്കാട്ടി റിമാന്‍ഡ് കാലാവധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടാനാണ് ഇ.ഡിയുടെ തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.