2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലൈഫ് മിഷന്‍ അഴിമതി:സിഇഒ യു വി ജോസിന് സി.ബി.ഐ നോട്ടിസ്, ഒക്ടോബര്‍ അഞ്ചിന് ഹാജരാകണം

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സി.ഇ.ഒ യു വി ജോസിന് സി.ബി.ഐ നോട്ടിസ് നല്‍കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബര്‍ അഞ്ചിന് ഹാജരാകാനാണ് സി.ബി.ഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം.

ലൈഫ് മിഷന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു വി ജോസായിരുന്നു.ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥരും നോട്ടീസ് നല്‍കിയിരുന്നു.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നാലുകോടി 25 ലക്ഷത്തോളം രൂപ കമ്മീഷന്‍ കൊടുത്തതായി വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്നാ സുരേഷ് അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ ലഭിച്ചത് എങ്ങനെയെന്നതാണ് പരിശോധിക്കുന്നത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.