2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലൈഫ് മിഷന്‍ തട്ടിപ്പില്‍ വെളിപ്പെടുത്തലുമായി അനില്‍ അക്കര, സി.ഇ.ഒയുടെ നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ

  • വിശദവിവരങ്ങള്‍ നാളെ പുറത്തുവിടും

 

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാന്‍ കച്ചകെട്ടിയിറങ്ങിയ യു.ഡി.എഫ് പുതിയ തെളിവുകളുമായി വീണ്ടും രംഗത്ത്.
ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് പുതിയ വെളിപ്പെടുത്തലുമായി അനില്‍ അക്കര രംഗത്തെത്തുന്നത്. ലൈഫ് മിഷന്‍
വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പിലെ ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ ) നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.


നൂറ്ശതമാനംഅറിവോടെയാണെന്നും ലൈഫ് മിഷന്‍ സി.ഇ.ഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നാളെ ഉച്ചക്ക് 12മണിക്ക് തൃശ്ശൂര്‍
ഡിസിസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിടുമെന്നും അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നാളെവരെ കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി സഹിതമിട്ട കുറിപ്പില്‍ പറയുന്നത്.

 

 

ഫേസ് ബുക്ക് കുറിപ്പ്

ലൈഫ് മിഷന്‍
വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ്
ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ )
നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ
#നൂറ്ശതമാനംഅറിവോടെ ??
ലൈഫ് മിഷന്‍ സി ഇ ഒ തയ്യാറാക്കിയ
കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്
നാളെ ഉച്ചക്ക് 12മണിക്ക് തൃശ്ശൂര്‍
ഡിസിസിയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള
വാര്‍ത്ത സമ്മേളനത്തില്‍
പുറത്തുവിടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.