2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കുഞ്ഞിനെ പ്രസവിച്ചെന്നു നുണ പറഞ്ഞു; ഭര്‍തൃവീട്ടുകാരെ ബോധ്യപ്പെടുത്താന്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുവന്നു; യുവതി അറസ്റ്റില്‍

പാലക്കാട്: ഗര്‍ഭിണിയാണെന്നും പ്രസവിച്ച കുഞ്ഞ് ഐ.സി.യു.വിലാണെന്നും ഭര്‍തൃവീട്ടില്‍ നുണപറഞ്ഞ യുവതി ഒടുവില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുവന്നു പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമത്തില്‍ കുടുങ്ങി. ഒടുവില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷമീനയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പൊളളാച്ചിയില്‍ നിന്നാണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ടുപോയത്.
താന്‍ ഏപ്രില്‍ 22ന് പ്രസവിച്ചുവെന്നായിരുന്നു ഷമീന ഭര്‍തൃ വീട്ടില്‍ പറഞ്ഞത്. കുട്ടി ഐ.സി.യുവിലാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ലായിരുന്നു. ഇന്നലെ രാവിലെയാണ് പൊള്ളാച്ചി സ്വദേശികളുടെ കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുവന്നത്. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് സഹായകരമായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.