തിരുവനന്തപുരം: അനധികൃതമായി സര്‍വിസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു. ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്‌ഐക്ക് നേരെ അസഭ്യ പ്രയോഗങ്ങളും വധഭീഷണിയും. പൊഴിയൂര്‍ സ്റ്റേഷനിലെ എസ്‌ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ മാഹീന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. കഴിഞ്ഞയാഴ്ച മാഹീന്റെത് ഉള്‍പ്പെടെ നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ ആറ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.
സജികുമാര്‍ എന്ന എസ്‌ഐയാണ് കഴിഞ്ഞ ദിവസങ്ങളില്‍ 6 ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ ഉള്‍പ്പെടെ നിരവധി തവണയാണ് ഫോണ്‍ വിളിച്ചത്. വധഭീഷണി നടത്തിയ ബോട്ടുടമയ്‌ക്കെതിരെ എസ്‌ഐ പരാതി നല്‍കി.
Comments are closed for this post.