
മുംബൈ: എല്‍.ഐ.സി ഓഹരി വില്‍പ്പന ഇന്നുമുതല്‍. ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയാണ് നടക്കാന്‍ പോകുന്നത്. ആറ് ദിവസമാണ് ഓഹരി വില്‍പ്പന ഉണ്ടാവുക.
എല്‍.ഐ.സിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയിലറക്കുന്നത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടക്കുക. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
ഓഹരി ഒന്നിന്റെ വില 902 രൂപ മുതല്‍ 949 രൂപവരെയാണ്. 15 ഓഹരികളുടെ ഒരു ലോട്ടിനെങ്കിലും അപേക്ഷിക്കണം. നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും.എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ (ഛഎട) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വില്‍പ്പന. മെയ് 17ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത.