2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാചക വിദഗ്ധരാണോ..പറക്കാം സിംഗപ്പൂരിലേക്ക്

പാചക വിദഗ്ധരാണോ..പറക്കാം സിംഗപ്പൂരിലേക്ക്

പാചക മേഖലയില്‍ വിദഗ്ധരാണോ നിങ്ങള്‍..ആ മേഖലയില്‍ ജോലി ചെയ്ത് പ്രവീണ്യമുള്ളവരാണോ..എന്നാല്‍ ഒന്നുമാലോചിക്കേണ്ട. സിംഗപ്പൂരിലേക്ക് പറക്കാന്‍ തയ്യാറായിക്കോളൂ. ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴിലാളി ക്ഷാമം നേരിടുകയാണ് സിംഗപ്പൂര്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ രാജ്യത്തേക്ക് അനുവദനീയമായ റിക്രൂട്ട്‌മെന്റ് പട്ടികയില്‍ ഇന്ത്യന്‍ പാചകക്കാരെ ഉള്‍പ്പെടുത്തി നിയമന ഓപ്ഷനുകള്‍ വിപുലീകരിച്ചിരിക്കുകയാണ്. ഉത്പാദന, സേവന മേഖലകളിലെ ചില തൊഴില്‍ പദവികള്‍ വിശാലമാക്കുന്നത് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിംഗപ്പൂര്‍ മാനവശേഷി മന്ത്രാലയം അടുത്തിടെ രാജ്യത്തെ ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ ജോലി ചെയ്യുന്ന പാചകക്കാര്‍ക്കുള്ള അപേക്ഷ നടപടിക്രമങ്ങള്‍ അവതരിപ്പിച്ചിരുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നോണ്‍ട്രഡിഷണല്‍ സോഴ്‌സില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കാന്‍ താല്‍പര്യമുള്ള ബിസിനസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇന്ത്യയ്ക്ക് പുറമേ, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളെയും നോണ്‍ ട്രഡീഷണല്‍ സോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നീക്കത്തോടെ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ഹൗസ് കീപ്പര്‍മാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെയുള്ള അനുവദനീയമായ നിയമന പട്ടികയില്‍ പാചകക്കാരെയും ഉള്‍പ്പെടുത്താം.

ചൈന, മലേഷ്യ, ഹോങ്കോംഗ്, മക്കാവു, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നിങ്ങനെ സിംഗപ്പൂരിന്റെ വര്‍ക്ക് പെര്‍മിറ്റുള്ള രാജ്യങ്ങളില്‍ നിന്നുമാണ് സേവന, ഉത്പാദന മേഖലകളിലേക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തിയിരുന്നത്. പാചക മേഖലയില്‍ നിന്നുള്ളവരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് അപേക്ഷകള്‍ വിലയിരുത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.