2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാറ്റിയ ഡി.എഫ്.ഒ അന്വേഷണ സംഘത്തില്‍, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ; മുട്ടില്‍ മരംകൊള്ള ഉന്നതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
െ്രെകംബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ചാണ് അന്വേഷണം നടത്തുക. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മരം മുറിക്കാന്‍ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കര്‍ഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കര്‍ക്കശ്ശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയെന്ന പേരില്‍ മാറ്റിനിര്‍ത്തിയ ഡി.എഫ്.ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തില്‍ വീണ്ടും ഉള്‍പ്പെടുത്തി. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിന്‍ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെമാറ്റിനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ വളരെ മിടുക്കനും ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളയാളുമാണ്. ഇത്തരത്തില്‍ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിതന്നെ മുന്‍കൈ എടുത്ത് ഇദ്ദേഹത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.