2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി

വയനാട്: വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. പുലിയെ വനംവകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വയനാട്ടിലെ മുപ്പൈനാട് കാടാശ്ശേരിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോല്‍ക്കളത്തില്‍ ഹംസ എന്നയാളുടെ വീട്ടിനുള്ളിലെ കോഴിക്കൂട്ടിലായിരുന്നു പുലി കയറിയത്. വനംവകുപ്പ് പുലിയെ കൂട്ടില്‍ നിന്നും പുറത്തെടുത്ത് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്.

Content Highlights:Leopard trapped in chicken cage in wayanad


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.