
സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കീഴടക്കാന്‍ സ്മാര്‍ട്ട് വാച്ചുമായാണ് ഇത്തവണ ലെനോവ എത്തുന്നത്. വാച്ച് പോലെ കൈയില്‍ കെട്ടാന്‍ കഴിയുമെന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. ലെനോവ സി.പ്ലസ് എന്നാണ് ഈ ഫോണിന്റെ പേര്. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ടെക് വേള്‍ഡ് ഷോയിലാണ് ലെനോവ വളയ്ക്കാവുന്ന ഈ ഫോണ്‍ അവതരിപ്പിച്ചത്.
നമ്മുടെ ഇഷ്ടം പോലെ വളയ്ക്കാനും നിവര്‍ത്താനും കഴിയുന്ന ഫോണ്‍ വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഒ.എസ് പ്ലാറ്റ്ഫോമിലാണ് ലെനോവ സി.പ്ലസ് പ്രവര്‍ത്തിക്കുന്നത്. ഫോണിന്റെ വിലയോ മറ്റു സ്പെസിഫിക്കേഷനുകളോ കമ്പനി പുറത്തുവിട്ടിട്ടില്ല. ടെക് വേള്‍ഡ് ഷോയില്‍ പുറം ലോകം കണ്ട ഫോണ്‍. 2017 ന്റെ പകുതിയോടെ വിപണിയിലെത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്കുന്ന സൂചന.