2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തടിയില്‍ നിര്‍മിച്ച ബോഡിയുമായി ലെനാവോ വെബ് കെ4 നോട്ട്

ലെനോവോ അതിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നു. വെബ് കെ4 നോട്ട്. ഈ ഫോണിന് സ്വീകാര്യത നല്‍കുന്ന ഒരു കാര്യമുണ്ട്. എന്തെന്നല്ലെ.. ഈ സ്മാര്‍ട്‌ഫോണിന്റെ പിന്‍ഭാഗം നിര്‍മിച്ചിരിക്കുന്നത് മേല്‍ത്തരം തടി കൊണ്ടാണ്. എന്നാല്‍ ഇതിന്റെ മറ്റു സാങ്കേതികതകളെല്ലാം പഴയ ലെനാവോ കെ4 നോട്ടിന്റേത് തന്നെയാണ്.

മൂന്ന് മാസം പിന്നിട്ടപ്പോള്‍ തന്നെ ലെനാവോ കെ4 നോട്ട് ഇന്ത്യയില്‍ ഏഴര ലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനായതിന്റെ ആഹ്ലാദ സൂചകമായിട്ടാണ് ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

lenovo

ആമസോണ്‍ ഇന്ത്യ വഴി ഈ പുതിയ പതിപ്പ് ലഭ്യമാണ്. 11499 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന് വിലയിട്ടിരിക്കുന്നത്.

ഇനി ഈ സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

  • കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനോട് കൂടിയ 5.5ഇഞ്ച് എഫ്എച്ച്ഡി 1080 ഐപിഎസ് ഡിസ്‌പ്ലേ
  • ഒക്ടാ കോര്‍ മീഡിയാടെക് എംടി 6753 പ്രോസസര്‍.
  • 3ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപിലാണ് പ്രവര്‍ത്തനം
  • 4ജി, എന്‍എഫ്‌സി, യുഎസ്ബി കൂടാതെ 3300എംഎഎച്ച് ബാറ്ററി
  • 13 എംപി പിന്‍ കാമറ, 5 എംപി മുന്‍കാമറ

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.