2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസ്.എഫിന് 38 സീറ്റ്; പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്- സി.പി.എം മുന്നണി ധാരണയിലെത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.എം- കോണ്‍ഗ്രസ്- ഐ.എസ്.എഫ് മുന്നണി സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. അബ്ബാസ് സിദ്ദീഖിയുടെ ഐ.എസ്.എഫിന് 38 സീറ്റുകള്‍ നല്‍കാനാണ് ഒടുവില്‍ ധാരണയായത്. കോണ്‍ഗ്രസ് 92 സീറ്റുകളിലും സി.പി.എം 117-120 സീറ്റുകളിലും മത്സരിക്കും.

294 പശ്ചിമബംഗാള്‍ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയും ശക്തമായി മത്സരരംഗത്തുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസും സി.പി.എമ്മും പുതുതായി രൂപീകരിച്ച ഐ.എസ്.എഫും ചേര്‍ന്ന് മുന്നണി രൂപീകരിച്ചത്. ഇതോടെ ബംഗാളില്‍ ത്രികോണ മത്സരം ഉറപ്പായി.

45 സീറ്റുകളാണ് സിദ്ദീഖി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 38 സീറ്റുകള്‍ അനുവദിക്കുകയായിരുന്നു.

സി.പി.എമ്മിനെ കൂടാതെ മൂന്ന് ഇടത് പാര്‍ട്ടികള്‍ കൂടി മുന്നണിയിലുണ്ട്. സി.പി.ഐ ഏതാണ്ട് 11 സീറ്റിലും എ.ഐ.എഫ്.ബി 14 സീറ്റിലും ആര്‍.എസ്.പി 11 സീറ്റിലും മത്സരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.