2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബെയ്‌റൂത്ത് പൊട്ടിത്തെറി: പ്രതിഷേധം കനത്തതോടെ ലബനോന്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാജിവച്ചു

ബെയ്‌റൂത്ത്: ലബനോന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ പൊട്ടിത്തെറിക്കു പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിപ്ലവാനന്തരം പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാജിവച്ചു. ദിയാബിന്റെ രാജി പ്രസിഡന്റ് മിഖാഈല്‍ ഔന്‍ സ്വീകരിച്ചു. പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കുന്നതു വരെ കാവല്‍പ്രധാനമന്ത്രിയായി തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇരുനൂറോളം പേരുടെ മരണത്തിലും ആറായിരത്തിലധികം പേരുടെ പരുക്കിലും എത്തിച്ച ബെയ്‌റൂത്ത് തുറമുഖ തീരത്തെ സ്‌ഫോടനത്തിനു പിന്നാലെ വന്‍ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. രക്തസാക്ഷി ചത്വരത്തിലും നഗരത്തിലുമായി ആയിരക്കണക്കിന് പേര്‍ ഒത്തുകൂടുകയും സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിപ്ലവം എന്ന മുദ്രവാക്യവുമായാണ് ആളുകള്‍ തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രതിഷേധക്കാര്‍ കയ്യടക്കുകയും രേഖകള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. മന്ത്രാലയങ്ങളില്‍ വരെ പ്രതിഷേധക്കാര്‍ കയറിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം വിവരമന്ത്രി രാജിവയ്ക്കുകയും ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News