2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു: ലെബനോനില്‍ സമ്പൂര്‍ണ അധികാരം സൈന്യത്തിന് കൈമാറി

 

ബെയ്‌റൂത്ത്: തുറമുഖത്തിലുണ്ടായ പൊട്ടിത്തെറിയ തുടര്‍ന്ന് ലെബനോനില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ പ്രധാനമന്ത്രി രാജിവച്ചതിനു പിന്നാലെ, രാജ്യത്തിന്റെ സമ്പൂര്‍ണ അധികാരം സൈന്യത്തിന് കൈമാറി. സൈന്യത്തിന് കൈമാറുന്ന കാര്യത്തില്‍ ലെബനോന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

ഓഗസ്റ്റ് അഞ്ചിന് ബെയ്‌റൂത്ത് നഗരത്തിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് നഗരത്തിന്റെ ഒരു ഭാഗം തന്നെ കത്തിയമരുകയും 200 നടുത്ത് ആളുകള്‍ മരണപ്പെടുകയും 6000 ത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വരുന്ന എട്ടു ദിവസത്തേക്ക് കൂടിയുള്ള അടിയന്താരാവസ്ഥയ്ക്കും ഇന്ന് പാര്‍ലമെന്റ് അനുമതി നല്‍കി. സൈന്യമായിരിക്കും ഇനി നിയന്ത്രിക്കുക. അഭിപ്രായ സ്വാതന്ത്ര്യം, കൂടിച്ചേരാനുള്ള സ്വാതന്ത്ര്യ, പത്രസ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നതാണ് പുതിയ അടിയന്താരാവസ്ഥ. കൂടാതെ, സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ആരുടെയും വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരമുണ്ടാവും. രാജ്യത്തെ സൈനിക കോടതികളിലായിരിക്കും ജുഡീഷ്യല്‍ നടപടികള്‍ നടക്കുക.

പൊട്ടിത്തെറി ഉണ്ടായതിനു പിന്നാലെ രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. മന്ത്രാലയങ്ങളില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും രേഖകള്‍ വലിച്ചെറിയുകയും ബെയ്‌റൂത്ത് നഗരത്തില്‍ തമ്പടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാജിവച്ചവത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.