പാലക്കാട്: വര്‍ഗീയ-കൊലപാതക രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് ചേര്‍ന്ന മണ്ണല്ല കേരളമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം രാഷ്ട്രീയത്തിന് അവസരം നല്‍കിയാല്‍ എന്തുണ്ടാകും എന്നതിന്റെ ഉദാഹരമാണ് പാലക്കാട് കണ്ടതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
വര്‍ഗീയ കൊലപാതക രാഷ്ട്രീയത്തിനെതിരായി മുസ്ലിം ലീഗ് ക്യാമ്പയിന്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. നാളെ (ഏപ്രില്‍ 18) വൈകീട്ട് 3.30 നാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുള്ളത്.
Comments are closed for this post.