2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

”ഉറപ്പാണ് എല്‍.ഡി.എഫ്’; പുതിയ പ്രചാരണവാക്യവുമായി എല്‍.ഡി.എഫ്

തിരുവനന്തപുരം: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ് ലൈന്‍ പ്രഖ്യാപിച്ചു. ഉറപ്പാണ് എല്‍.ഡി.എഫ് എന്നതാണ് പ്രചാരണ വാക്യം. എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു മുദ്രാവാക്യം. എല്‍.ഡി.എഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം’ തുടങ്ങിയ ഉപതലക്കെട്ടുകളും പരസ്യത്തിന്റെ കൂടെ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് എല്‍.ഡി.എഫിന്റെ പ്രചരണ ബോര്‍ഡുകള്‍.

എല്‍.ഡി.എഫ് വരും, എല്ലാം ശരിയാവും എന്നതായിരുന്നു കഴിഞ്ഞ തവണത്തെ പ്രചാരണവാക്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.