2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എ ഐ കാമറ: ആദ്യ ദിനം പിഴ ലഭിച്ചവര്‍ 28,891; നിയമ ലംഘനം കുറവ് മലപ്പുറത്ത്

നിയമ ലംഘനം കുറവ് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള കണക്ക് പ്രകാരം എ ഐ കാമറയില്‍ കുടുങ്ങിയത് 28891 നിയമലംഘനങ്ങള്‍. ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം4362, പത്തനംതിട്ട1177, ആലപ്പുഴ1288, കോട്ടയം2194, ഇടുക്കി1483, എറണാകുളം1889, തൃശൂര്‍3995, പാലക്കാട്1007, കോഴിക്കോട്1550, വയനാട്1146, കണ്ണൂര്‍2437, കാസര്‍കോട്1040 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.

റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്‌നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് ഏപ്രിലില്‍ സ്ഥാപിച്ചത്. ഒരുമാസത്തിലധികം നീണ്ട ഇളവാണ് തിങ്കളാഴ്ചയോടെ നിര്‍ത്തുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ രണ്ടുപേര്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നതിന് തല്‍ക്കാലം പിഴയീടാക്കില്ല.

ഹെല്‍മറ്റില്ലാത്ത യാത്ര- 500 രൂപ (രണ്ടാംതവണ 1000)
ലൈസന്‍സില്ലാതെയുള്ള യാത്ര- 5000
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം- 2000
അമിതവേഗം -2000
മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവ് അല്ലെങ്കില്‍ 10,000 രൂപ രണ്ടാംതവണ രണ്ടു വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ
ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000 രൂപ. രണ്ടാംതവണ മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ 1000
സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ 500 (ആവര്‍ത്തിച്ചാല്‍ 1000)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.