2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലാവ്‌ലിന്‍ കേസ് നാളെ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. പുതുതായി രൂപീകരിച്ച ബെഞ്ചാണ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ളത്. സെപ്റ്റംബര്‍ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ പുതിയ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളുമാണ് കോടതി പരിഗണിക്കുന്നത്.

പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

86.25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിണറായിയുടെ അഭിഭാഷകന്‍ വി. ഗിരിയും ഒരുപോലെ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശ്യമെന്ന് കോടതി ചോദിക്കുകയും ചെയ്തു.

2017 ഒക്ടോബര്‍ മുതല്‍ 13 തവണയാണ് ലാവ്‌ലിന്‍ കേസ് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോകുകയായിരുന്നു

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.