2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്‌കൂട്ടറിലിരുന്നാല്‍ കാലെത്തുന്നില്ലേ?.. ഇതാ സീറ്റ് ഉയരം കുറഞ്ഞ 5 മോഡലുകള്‍

സ്‌കൂട്ടറിലിരുന്നാല്‍ കാലെത്തുന്നില്ലേ?.. ഇതാ സീറ്റ് ഉയരം കുറഞ്ഞ 5 മോഡലുകള്‍

സ്‌കൂട്ടറില്‍ കയറിയിരുന്നാല്‍ താഴെ കാല്‍ എത്തുന്നില്ലെന്ന പ്രയാസം പലര്‍ക്കുമുണ്ട്.
ഈ ഒരു കാരണം കൊണ്ട് മാത്രം സ്‌കൂട്ടര്‍ ഓടിക്കാന്‍ പേടിയുള്ള കൂട്ടത്തിലാണോ നിങ്ങള്‍. എന്നാല്‍ സീറ്റ് ഉയരം കുറഞ്ഞ സ്‌കൂട്ടറുകളും വിപണിയിലുണ്ട്. ഇനി ഉയരക്കുറവ് ഒരു എസ്‌ക്യൂസല്ല. നിങ്ങളൊരു സ്‌കൂട്ടര്‍ വാങ്ങാന്‍ പോകുന്നതിന് മുന്‍പ് മൈലേജ് ഉള്‍പ്പടെ പലകാര്യങ്ങളും ശ്രദ്ധിക്കും പക്ഷേ പലപ്പോഴും വിട്ടുപോകുന്ന കാര്യമാണ് സ്‌കൂട്ടറിന്റെ ഉയരം. സ്‌കൂട്ടര്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഉപയോഗിക്കുന്നതുകൊണ്ടുതന്നെ വീട്ടില്‍ ഒന്ന് വാങ്ങിയാല്‍ പലര്‍ക്കും ആവശ്യാനുസരണം ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ഇന്ന് അധികപേരും ബൈക്കിനേക്കാള്‍ തിരഞ്ഞെടുക്കുന്നത് സ്‌കൂട്ടറുകളാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും കുറഞ്ഞ സീറ്റ് ഉയരമുള്ള മികച്ച 5 സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ടിവിഎസ് സെസ്റ്റ് 110: നമ്മുടെ രാജ്യത്ത് ഇന്ന് വാങ്ങാവുന്ന ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഗിയര്‍ലെസ് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് സെസസ്റ്റ്. സീറ്റ് ഹൈറ്റിന്റെ കാര്യത്തിലും ബെസ്റ്റ് ചോയ്‌സാണിത്. 760 മില്ലിമീറ്ററാണ് ഈ ടിവിഎസ് സ്‌കൂട്ടറിന്റെ സീറ്റ് ഉയരം.

109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, എഫ്‌ഐ എഞ്ചിനാണ് ടിവിഎസ് സെസ്റ്റിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 7.7 bhp പവറും 8.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, സിവിടി ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 73,036 രൂപ മുതലാണ് ടിവിഎസ് സെസ്റ്റിന്റെ എക്‌സ്‌ഷോറൂം വില.

ഹോണ്ട ആക്ടിവ / ആക്ടിവ 125: ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. രാജ്യത്ത് സ്‌കൂട്ടര്‍ എന്നതിന്റെ പര്യായപദമായി ഹോണ്ട ആക്ടിവ മാറിയത് പെട്ടെന്നായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്ടിവക്ക് 765 മില്ലിമീറ്ററാണ് സീറ്റ് ഹൈറ്റ്. 7.73 bhp പവര്‍ നല്‍കുന്ന 109.51 സിസി സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനാണ് ആറാം തലമുറ ആക്ടിവക്ക് തുടിപ്പേകുന്നത്. 8.19 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 123.97 സിസി യൂണിറ്റ് ആക്ടിവ 125ന് കരുത്ത് പകരുന്നു. 75,347 രൂപ മുതലാണ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിവയുടെ വില. ആക്ടിവ 125 വേണമെങ്കില്‍ 78,920 രൂപ മുതല്‍ മുടക്കേണ്ടി വരും.

ടിവിഎസ് ജൂപ്പിറ്റര്‍ / ജൂപ്പിറ്റര്‍ 125: വില്‍പ്പനയുടെ കാര്യത്തിലെന്ന പോലെ ഈ പട്ടികയിലും ആക്ടിവയുടെ തൊട്ടുപിറകില്‍ ടിവിഎസ് ജുപ്പിറ്റര്‍ ഉണ്ട്. 765 മില്ലിമീറ്റര്‍ ആണ് ടിവിഎസിന്റെ ബെസ്റ്റ് സെല്ലര്‍ സ്‌കൂട്ടറിന്റെ സീറ്റ് ഉയരം. 7.7 യവു പവറുള്ള 109.7 സിസി എഞ്ചിനാണ് ജുപ്പിറ്ററിന് കരുത്താകുന്നത്. അതേസമയം 8 യവു പവര്‍ സൃഷ്ടിക്കുന്ന 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ജുപ്പിറ്റര്‍ 125ന് നല്‍കിയിരിക്കുന്നത്. ഇത് സിവിടിയുമായി ജോടിയാക്കിയിരിക്കുന്നു. ടിവിഎസ് ജുപ്പിറ്ററിന് 71,390 രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ടിവിഎസ് ജുപ്പിറ്റര്‍ 125 സ്വന്തമാക്കാന്‍ 82,825 രൂപ എക്‌സ്‌ഷോറൂം വില നല്‍കണം.

ഹീറോ പ്ലഷര്‍ പ്ലസ്: 765 മില്ലിമീറ്റര്‍ മാത്രം സീറ്റ് ഉയരമുള്ള ഹീറോ പ്ലഷന്‍ പ്ലസാണ് പട്ടികയില്‍ രണ്ടാമത്. 110.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഹീറോ പ്ലഷര്‍ പ്ലസിന് കരുത്തേകുന്നത്. സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്ത ഈ എഞ്ചിന്‍ 7.9 bhp കരുത്തും 8.7 Nm ടോര്‍ക്കും നല്‍കുന്നു. വിലയുടെ കാര്യത്തിലും ഇത് നിങ്ങളുടെ കീശ കീറില്ല. 68,368 രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

ഹോണ്ട ഗ്രാസിയ 125: പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഹോണ്ട ഗ്രാസിയ. 765 മില്ലിമീറ്റര്‍ ആണ് ഈ സ്‌കൂട്ടറിന്റെയും സീറ്റ് ഹൈറ്റ്. 82,520 രൂപ മുതലാണ് ഹോണ്ട ഗ്രാസിയയുടെ വില ആരംഭിക്കുന്നത്. 123.97 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഗ്രാസിയക്ക് കരുത്തേകുന്നത്. സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്ന ഈ എഞ്ചിന്‍ 8.19 bhp പവറും 10.4 Nm ടോര്‍ക്കും വികസിപ്പിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.