ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനെതിരെ നാളെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം. രാജ്ഘട്ടില്‍ രാവിലെ 10 മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യഗ്രഹം ഇരിക്കും. പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
ഇതു കൂടാതെ സംസ്ഥാന ആസ്ഥാനങ്ങളിലും നേതാക്കള്‍ സത്യഗ്രഹമിരിക്കും. അതതു സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഈ സത്യഗ്രഹങ്ങളില്‍ പങ്കെടുക്കും.ഇന്നലെയും ഇന്നുമായി കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്.
Comments are closed for this post.