2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഴിമതി കേസില്‍ പ്രതിയായ കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡി കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി

കൊല്ലം: അഴിമതിക്കേസില്‍ പ്രതിയായ കശുവണ്ടി കോര്‍പ്പറേഷന്‍ മുന്‍ എം.ഡി കെ.എ രതീഷിന്റെ ശമ്പളം ഇരട്ടിയിലധിമാക്കുന്നു. നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയായ രതീഷിന്റെ ശമ്പളം 80,000 ത്തില്‍ നിന്നും 1,75000 മാക്കി ഉയര്‍ത്താനാണ് നീക്കം. അഴിമതിക്കേസില്‍ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തന്നെ ഖാദി ബോര്‍ഡ് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയായ കെ.എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനുള്ള ശുപാര്‍ശ സര്‍ക്കാറിന് മുന്നില്‍ ഉള്ളത്. കിന്‍ഫ്ര എം.ഡിക്ക് അനുവദിച്ച ശമ്പളത്തിന് തുല്ല്യമായ 1,75000 രൂപ തനിക്കും ശമ്പളമായി വേണമെന്നാണ് രതീഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് ഖാദി ബോര്‍ഡ് ചെയര്‍മാനായ വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. പിന്നീട് ധനവകുപ്പും ഇത് ശരിവെച്ചു. തുടര്‍ന്ന് അവസാന വട്ട പരിശോധനകള്‍ക്കായി വ്യവസായ സെക്രട്ടറിയുടെ മുന്നില്‍ എത്തിയപ്പോഴാണ് വ്യവസായ സെക്രട്ടറി ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ഫയല്‍ മാറ്റി വെച്ചിരിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.