ഹീറോയുടെ ഏറെ ആരാധകരുളള വാഹന മോഡലുകളിലൊന്നാണ് കരിസ്മ. ഒരുകാലത്ത് രാജ്യത്തെ യുവജനങ്ങളെ ഇളക്കിമറിച്ച പ്രസ്തുത വാഹനത്തിന്റെ റീ എന്‍ട്രിക്കൊരുങ്ങുകയാണ് കമ്പനി എന്നുളള റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. കാലോചിതമായി പുതിയ എഞ്ചിനും മറ്റു പുത്തന്‍ ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെടുന്ന ഈ വാഹനം ഹീറോയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കിലൂടെയാണ് വിതരണം നടക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ട്രിപ്പ് മീറ്റര്‍ റീഡിംഗുകള്‍, സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ടാക്കോമീറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഡാറ്റ പ്രദര്‍ശിപ്പിക്കുന്ന ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ കരിസ്മ XMR 210ന് ലഭിക്കുമെന്നും അതിനൊപ്പംബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ബൈടേണ്‍ നാവിഗേഷന്‍ എന്നീ സവിശേഷതകള്‍ വാഹനത്തിനുണ്ടെന്നുമെന്നാണ് വല ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകളും പുറത്ത് വിടുന്ന വിവരം.
ആറ് ഗിയര്‍ബോക്‌സുകളുളള 210 സി.സി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ മോട്ടോര്‍ 25 ബിഎച്ച്പി പരമാവധി കരുത്തും 30 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. ഏകദേശം രണ്ട് ലക്ഷം രൂപയാണ് വാഹനത്തിന് എക്‌സ് ഷോറൂം വിലയായി പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights:latest news about hero karizma XMR 210
Comments are closed for this post.