കട്ടില്‍ കണ്ടാലേ ഉറങ്ങുന്നവരാണ് ചിലര്‍. മറ്റ് ചിലര്‍ തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാതെ കണ്ണുതുറന്നിരുന്ന് കുറേ നേരം കഴിഞ്ഞ് ഉറങ്ങുന്നവരാവും. എന്നാല്‍ നല്ലൊരു ശതമാനം ആളുകളും ഫോണില്‍ കളിച്ചിരുന്ന് ഉറങ്ങാന്‍ വൈകുന്നവരാവും. എന്നാല്‍ ഇത്തരക്കാര്‍ ഒന്ന് കരുതിയിരുന്നോളൂ.. രാത്രിയില്‍ ഉറക്കം കുറഞ്ഞാല്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഉറക്കക്കുറവ് സ്‌ട്രെസ് പോലെയുള്ള അവസ്ഥകള്‍ക്ക് ഇടയാക്കുന്ന ഒന്നാണ്. സ്‌ട്രെസ് പല രോഗങ്ങള്‍ക്കും വഴിയൊരുക്കും. ഹോര്‍മോണ്‍ പ്രശ്‌നം വരുന്നതാണ് കാരണം.കൂടാതെ ഉറക്കം കുറയുന്നത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയ്ക്കും ഇതിലൂടെ പ്രമേഹത്തിനും അമിത വണ്ണത്തിനും വഴിയൊരുക്കുന്ന ഒന്നു കൂടിയാണ്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വരുമ്പോള്‍ ഊര്‍ജം കൊഴുപ്പായി രൂപപ്പെടുന്നു. ഇതാണ് അമിതവണ്ണം വരാന്‍ കാരണം.
ബ്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല വിശ്രമം, ഉറക്കം എന്നത് അത്യാവശ്യമാണ്. ഉറക്കം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ ഓര്‍മക്കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ അകാലനരയ്ക്കും അകാലവാര്‍ദ്ധക്യത്തിനുമെല്ലാം വഴിയൊരുക്കുമത്രേ ഹോര്‍മോണ്‍ പ്രക്രിയകളും ശരീരത്തിലെ പ്രവര്‍ത്തനങ്ങളും തകരാറിലാകുന്നതാണ് കാരണം.
ബിപി കൂടാനും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. ഇതുപോലെ മൂഡ് സ്വിംഗ്‌സിന് കാരണമാകുന്ന ഒന്നാണിത്.
Comments are closed for this post.