2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇലക്ട്രിക് വാഹന ഉപയോക്താവാണോ?എങ്കില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.ഉപയോഗിക്കുന്നതിലെ അശ്രദ്ധകാരണം ചിലയിടങ്ങില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇത്തരം വാഹനങ്ങളെക്കുറിച്ച് കേവലം അറിവ് മാത്രമേ ഉള്ളു എന്നതാണ് വസ്തുത. അവ എങ്ങനെ പരിപാലിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തതും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ബാറ്ററി സ്വാപ്പിങ്ങിന്റെ സമയത്ത് വളരെ ശ്രദ്ധയോടെ മാത്രം ബാറ്ററി ഊരുകയും തിരികെ ഘടിപ്പിക്കുകയും ചെയ്യുക.
  • ബാറ്ററി ഫുള്‍ ചാര്‍ജ് ആയാല്‍ വീണ്ടും അധികം സമയം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
  • രാത്രി സമയങ്ങള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ തെരഞ്ഞെടുക്കുക.
  • സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
  • ഒറിജിനല്‍ ചാര്‍ജറുകള്‍ ഉപയോഗിക്കുക.
  • താപനില കൂടിയ സമയങ്ങളില്‍ പരമാവധി നോര്‍മല്‍ മോഡില്‍ തന്നെ ഓടിക്കുക.
  • വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.