
സംഗീത പരിപാടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്; 200 ല്‍ അധികം പേര്‍ക്കു പരുക്ക്
ലാസ് വേഗസ്: നവേഡയിലെ പ്രശസ്തമായ ലാസ് വേഗസ് നഗരത്തില്‍ വെടിയവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ലാസ് വേഗസിലെ മണ്ടാലേ ബേ എന്ന ചൂതാട്ട കേന്ദ്രത്തില്‍ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ജാസണ്‍ ആല്‍ഡീന്‍ എന്ന സംഗീതജ്ഞന് സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
വെടിയൊച്ച കേട്ട് സംഗീതജ്ഞന് സ്റ്റേജിന്റെ പിറകിലേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. ആദ്യം എന്താണ് സംഭവിക്കുന്നതറിയാതെ ജനങ്ങള്‍ നിന്നു നോക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കെട്ടടത്തിന്റെ മുകളില്‍ നിന്നാണ് രണ്ട് അക്രമി വെടിയുതിര്‍ത്തത്. അക്രമിയെ പൊലിസ് വെടിവച്ചു കൊന്നിട്ടുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ചൂതാട്ട കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. ഈ കെട്ടിടത്തിന്റെ 32-ാം നിലയില്‍ നിന്ന് രണ്ട് അക്രമികള്‍ അംഗരംക്ഷകനെയും പൊലിസിനെയും വെടിവച്ചുവെന്ന് ഒരു ദൃക്സാക്ഷി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അക്രമികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദൃക്സാക്ഷിയുടെ വിവരണം പൊലിസ് സ്ഥിരീകരിച്ചിട്ടുമില്ല.
Harrowing video of mass shooting during @Jason_Aldean set of #Route91Harvest Festival in #LasVegas. #MandalayBay pic.twitter.com/gaXgDBbZKV
— Evan Schreiber (@SchreiberEvan) October 2, 2017