2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പതിനഞ്ചാം നിയമസഭയില്‍ ചെറുപ്പക്കാരുടെ വന്‍ നിര

സ്വന്തം ലേഖകന്‍

 
 
 
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെത്തുന്നത് 31 ചെറുപ്പക്കാര്‍. ശക്തമായ മത്സരം കാഴ്ചവച്ചാണ് പലരും സഭയിലേക്ക് വരുന്നത്. മുന്നണികള്‍ ഇത്തവണ യുവാക്കള്‍ക്കു കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നു. നിലവിലെ സഭയില്‍ യുവാക്കളുടെ സാന്നിധ്യം ഒരു ഡസണ്‍ മാത്രമാണ്. രണ്ടാം പിണറായി മന്ത്രിസഭയിലും യുവതയ്ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നാണ് സൂചന.
27 വയസായ കെ.എം സച്ചിന്‍ദേവാണ് (സി.പി.എം, ബാലുശേരി) ബേബി. മറ്റുള്ളവര്‍: ലിന്റോ ജോസഫ്- 28 (സി.പി.എം, തിരുവമ്പാടി), എം.എസ് അരുണ്‍കുമാര്‍- 31 (സി.പി.എം, മാവേലിക്കര), എം. വിജിന്‍- 31 (സി.പി.എം, കല്യാശേരി), റോജി എം. ജോണ്‍- 34 (കോണ്‍ഗ്രസ്, അങ്കമാലി), മുഹമ്മദ് മുഹ്‌സിന്‍- 35 (സി.പി.ഐ, പട്ടാമ്പി), എ. രാജ- 36 (സി.പി.എം, ദേവികുളം), കെ.യു ജനീഷ് കുമാര്‍- 37 (സി.പി.എം, കോന്നി), ഷാഫി പറമ്പില്‍- 38 (കോണ്‍ഗ്രസ്, പാലക്കാട്), പി.പി സുമോദ്- 38 (സി.പി.എം, തരൂര്‍), ആന്റണി ജോണ്‍- 38 (സി.പി.എം, കോതമംഗലം), വി.കെ പ്രശാന്ത്- 39 (സി.പി.എം, വട്ടിയൂര്‍ക്കാവ്), ഒ.ആര്‍ കേളു- 40 (സി.പി.എം മാനന്തവാടി), കെ.വി സുമേഷ്- 41 (സി.പി.എം, അഴീക്കോട്), കെ. പ്രേംകുമാര്‍- 41 (സി.പി.എം, ഒറ്റപ്പാലം), സി.ആര്‍ മഹേഷ്- 42 (കോണ്‍ഗ്രസ്, കരുനാഗപ്പള്ളി), സനീഷ്‌കുമാര്‍ ജോസഫ്- 42 (കോണ്‍ഗ്രസ്, ചാലക്കുടി), എ.കെ.എം അഷ്‌റഫ്- 43 (മുസ്‌ലിം ലീഗ്, മഞ്ചേശ്വരം), എ.എന്‍ ഷംസീര്‍- 43 (സി.പി.എം, തലശേരി), എല്‍ദോസ് കുന്നപ്പിള്ളി- 43 (കോണ്‍ഗ്രസ്, പെരുമ്പാവൂര്‍), അനൂപ് ജേക്കബ്- 43 (കേരള കോണ്‍ഗ്രസ് (ജേക്കബ്), പിറവം), പി.സി വിഷ്ണുനാഥ്- 43 (കോണ്‍ഗ്രസ്, കുണ്ടറ), യു. പ്രതിഭ- 43 (സി.പി.എം, കായംകുളം), പ്രമോദ് നാരായണന്‍- 44 (കേരള കോണ്‍ഗ്രസ് (എം), റാന്നി), ഡോ. വി. സുജിത്ത് വിജയന്‍പിള്ള- 44 (സി.പി.എം സ്വതന്ത്രന്‍, ചവറ), മാത്യു കുഴല്‍നാടന്‍- 44 (കോണ്‍ഗ്രസ്, മൂവാറ്റുപുഴ), പി.എ മുഹമ്മദ് റിയാസ്- 45 (സി.പി.എം, ബേപ്പൂര്‍), പി.വി ശ്രീജിന്‍- 45 (സി.പി.എം, കുന്നത്തുനാട്), നജീബ് കാന്തപുരം- 46 (മുസ്‌ലിം ലീഗ്, പെരിന്തല്‍മണ്ണ), വീണാ ജോര്‍ജ്- 46 (സി.പി.എം, ആറന്മുള), എച്ച്. സലാം- 48 (സി.പി.എം, അമ്പലപ്പുഴ).
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.