2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യൻ സ്പിന്നേഴ്സ് ആരുമില്ല;മുത്തയ്യയുടെ ലോകകപ്പിലെ സ്റ്റാർ സ്പിന്നേഴ്സ് ലിസ്റ്റ് ​ഇതാ

   

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ തിളങ്ങാനിരിക്കുന്ന സ്പിന്നർമാർ ആരൊക്കെയാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ലങ്കൻ ഇതിഹാസ താരമായ മുത്തയ്യ മുരളീധരൻ. മുരളീധരന്റെ ഫേവറിറ്റ് സ്പിന്നർമാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളാരും ഇടംപിടിച്ചിട്ടില്ലെന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ നിരാശയിലാക്കുന്ന കാര്യം.
അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നറായ റാഷിദ് ഖാനേയും ശ്രീലങ്കൻ യുവതാരം മഹീഷ് തീക്ഷണയുമാണ് മുത്തയ്യയുടെ പ്രിയ സ്പിന്നർമാർ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ലെജന്ററി സ്പിന്നർ മനസ് തുറന്നത്. ഐപിഎല്ലിൽ കഴിഞ്ഞ തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന്റേയും ധോണിയുടേയും പോക്കറ്റിലെ തുറുപ്പുചീട്ടാണ് 23കാരൻ മഹീഷ് തീക്ഷണ.
“ഇന്ത്യൻ പിച്ചുകളിൽ കളിച്ച് പരിചയമുള്ള ഈ താരങ്ങൾക്ക് ലോകകപ്പിൽ തിളങ്ങാനാകുമെന്നാണ് മുത്തയ്യ മുരളീധരൻ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങൾ അവർക്ക് പരിചിതമാണ്. മാത്രവുമല്ല മികച്ച പ്രതിഭകളാണ് ഇരുവരും. തീർച്ചയായും ഇന്ത്യൻ പിച്ചുകളിൽ സ്പിന്നർമാർ നന്നായി തിളങ്ങും. കാരണം ഇത് വളരെ വലിയ ഫോർമാറ്റാണ്.ഓരോ ടീമും കുറഞ്ഞത് രണ്ട് സ്പിന്നർമാരെയെങ്കിലും ടീമിൽ കളിപ്പിക്കും. ഇന്ത്യൻ പിച്ചുകളെല്ലാം സ്പിന്നർമാരെ സഹായിക്കുവന്നതാണ്. അവർക്കാണ് ഇവിടെ കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുക. കാരണം ടി20 പോലെ നാല് ഓവറുകളല്ല, ബൗളർമാർക്ക് 10 ഓവറുകൾ ഉണ്ടായിരിക്കും” സ്റ്റാർ സ്പോർട്സുമായുള്ള അഭിമുഖത്തിൽ മുരളി പറഞ്ഞു.

”റാഷിദ് ഖാന്റെ ബൗളിംഗിനെ ആസ്വദിക്കുന്നതിനാൽ ഞാനാദ്യം അവനെ തിരഞ്ഞെടുക്കും. മറ്റുള്ള സ്പിന്നർമാരിൽ നിന്നും മഹീഷ് തീക്ഷണയിൽ നിന്നും അദ്ദേഹം വ്യത്യസ്തനാണ്. അജന്ത മെൻഡിസിനെപ്പോലെ വളരെ പ്രത്യേകതയുള്ളൊരു ക്യാരം ബോൾ അദ്ദേഹത്തിന്റെ കയിലുണ്ട്. അതിനാൽ ഇവർ വേറിട്ടവരാണ്, സ്ഥിരം സ്പിന്നർമാരല്ല. അതിനാൽ ഈ ലോകകപ്പിൽ രണ്ടുപേരാണ് തന്റെ ഫേവറേറ്റ്സ്,​​” മുരളി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

Content Highlights: lankan legend muttiah muralitharan picks favourite spinners for 2023 world cup

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.