
ധര്‍മശാല: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്ലാതെയിറങ്ങിയ ഇന്ത്യന്‍ ടീമിനെ തറപറ്റിച്ച് ശ്രീലങ്ക. ആദ്യം ബാറ്റങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 112 റണ്‍സിനെ 29.2 ഓവര്‍ ബാക്കിനില്‍ക്കേ, വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടന്നു.
ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുമ്പിലായി.
ഉപുല്‍ തരംഗയാണ് (49) ലങ്കന്‍ വിജയത്തിന് ആക്കം കൂട്ടിയത്. 19 റണ്‍സിനിടെ ഇന്ത്യ രണ്ടു വിക്കറ്റെടുത്തെങ്കിലും പിന്നീട് കളി കൈവിടുന്നതാണ് കണ്ടത്. അഞ്ജലോ മാത്യൂസ് (25), നിരോഷന്‍ ഡിക്വെല്ല (26) എന്നിവര്‍ ചേര്‍ന്ന് ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ലങ്കന്‍ വിക്കറ്റ് കൊയ്തത്.
ധോണി മാത്രമാണ് ഇന്ത്യന്‍ നിരയിലെ ബാറ്റങില്‍ (65 റണ്‍സ്) മികച്ചു നിന്നത്. 17 ഓവറില്‍ 29 റണ്‍സ് മാത്രം നേടിയ ഇന്ത്യയ്ക്ക് അന്നേരം നഷ്ടമായത് ഏഴു വിക്കറ്റുകള്‍. ധോണിയാണ് അവസാനം പുറത്തായത്.
Comments are closed for this post.