കൊച്ചി: കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയത് ഏഴു തൊഴിലാളികള്‍. മെഡിക്കല്‍ കോളേജിനുസമീപം കളമശ്ശേരി നസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയിലാണ് മണ്ണിടിച്ചിലില്‍ ഏഴുപേര്‍ കുടുങ്ങിയത്. ഇതില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതിഥി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
നാലുപേരെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇവിടെ വര്‍ക് സൈറ്റില്‍ 25 പേരാണുണ്ടായി
ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണത്തിനായി വലിയ കുഴിയെടുത്തുവരുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞുവീണത്. പോലിസും ഫയര്‍ഫോഴ്സുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. അതേ സമയം രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്നാറിയുന്നത്.
Comments are closed for this post.