
പാറ്റ്ന: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് എയിംസിലേക്ക് മാറ്റിത്.
ഭാര്യ റാബ്രിദേവി, മകള്‍ മിസ ഭാരതി, റിംസില്‍ നിന്നുള്ള ഡോക്ടര്‍മാരും ലാലുവിനൊപ്പം എയുംസിലേക്കെത്തിയിട്ടുണ്ട്. ബിഹാര്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷാകാലാവധിയിലാണ് ലാലു.