ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ മുഖ്യമന്തി ഇമ്രാന്‍ ഖാനെ നാളെ രാവിലെ 10 മണി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് എത്തിയതിനു പിന്നാലെ ലാഹോറിലെ തെരുവുകളില്‍ പൊലിസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് ലാഹോറിലെ ഹൈക്കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസം ഇസ്ലാമാബാദ് പൊലിസ് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലിസും പി.ടി.ഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ആള്‍ക്കൂട്ടം പൊലിസിന് നേരെ കല്ലേറു നടത്തി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരായ കേസ്.
Lahore High Court suspends police operations to arrest Imran Khan till 10 am tomorrow
— ANI Digital (@ani_digital) March 15, 2023
Read @ANI Story | https://t.co/I1zO4NWAUH#ImranKhan #imrankhanPTI #Lahore #Pakistan pic.twitter.com/UWuaAbLpH9
ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം. മൂന്നുതണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകിതിരുന്നതിന് പിന്നാലെ, ഇസ്ലാമാബാദ് കോടതി ഇമ്രാനെ അറസ്റ്റ് ചെയ്തു കൊണ്ടുവരാന്‍ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ അഞ്ചിന് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം എത്തിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം അറസ്റ്റ് നടന്നിരുന്നില്ല
Comments are closed for this post.